ഹാരി പോർട്ടർ തൻറെ ജീവിതം എന്ന് J.K. റൗളിങ്


1993ൽ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്തിയ ശേഷം 4 മാസം മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞുമായി വാടക വീട്ടിൽ താമസം.മനസിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ വാടക കൊടുക്കാനും, കുഞ്ഞിന്റെ ആവശ്യങ്ങൾക്കുമായുള്ള 240 പൗണ്ടെങ്കിലും മാസവരുമാനം ഉണ്ടാക്കുക. 

അങ്ങനെ മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ട്രെയിൻ യാത്രയിൽ മനസിൽ രൂപപ്പെട്ട കഥാപാത്രത്തെ കേന്ദ്രമാക്കി വാടക വീട്ടിലിരുന്ന് എഴുതി തുടങ്ങി. മകൾ ജസീക്ക ഉറങ്ങുമ്പോൾ എഴുതി തീർത്ത നോവൽ പ്രശസ്തരായ പന്ത്രണ്ടോളം പ്രസാദകർക്ക് മുൻപിൽ സമർപ്പിച്ചെങ്കിലും തള്ളപ്പെട്ടു. ഒടുവിൽ ലണ്ടനിലെ താരതമ്യേന ചെറിയ പ്രസാദകരായ ബ്യുംസ് ബെറിയുടെ എഡിറ്റർ അയാളുടെ മകൻ 8 വയസുകാരൻ ആലിസ് ന്യൂട്ടന്റ താല്പര്യ പ്രകാരം അർദ്ധ മനസോടെ പ്രസാദനത്തിന് തയ്യാറെടുക്കുമ്പോൾ യുവതിയ്ക്ക് ഒരു ഉപദേശം കൂടി നല്കി.. ജീവിയ്ക്കാൻ മറ്റേതെങ്കിലും ജോലി തിരഞ്ഞെടുക്കുവാൻ..

1995 ൽ 1000 കോപ്പികളുമായി "Harry Potter and the philosophers stone" എന്ന ഗ്രന്ഥം പുറത്തിറങ്ങിയതോടെ ചരിത്രം മാറിമറിയുകയായിരുന്നു. മിക്കവർക്കും പരിചിതയാണ് ആ യുവതി, ലോകമെമ്പാടുമുള്ള ജനകോടികളെ വശീകരണാത്മക രചനാശൈലി കൊണ്ട് ഹാരി പോട്ടർ എന്ന ബാല കഥാപാത്രത്തിന് ചുറ്റും ബന്ധിച്ച വിശ്വ പ്രസിദ്ധ എഴുത്ത് കാരി J.K. Rowling. പ്രസാദനത്തിലെ റെക്കോഡുകൾ തിരുത്തിക്കുറിച്ച് 7 പരമ്പരകളിലായി 40 കോടിയോളം ഹാരി പോട്ടർ ഗ്രന്ഥങ്ങളാണ് ലോകമെമ്പാടും വിറ്റഴിക്കപെട്ടത്.
ഉപേക്ഷിക്കപ്പെട്ടപ്പോഴും നിരാശജഡിലമായ ജീവിത സാഹചര്യങ്ങളിലും പുലർത്തിയലക്ഷ്യബോധം റൗളിംഗിനെ കൊണ്ടെത്തിച്ചതോ - ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്നതയിലേക്കാണ്.

Comments