ഓട്സ് പുട്ട്



ഇന്ന് ഒരു ഓട്സ് പുട്ട് ആയാലോ.ഇതിലും കൂടുതൽ ഹെൽത്തി ആയി പുട്ട് ഉണ്ടാക്കാൻ കഴിയില്ല.മുളപ്പിച്ച ചെറുപയർ കൂടി ചേർത്ത് കഴിച്ചാൽ സമ്പൂർണ പോഷകാഹാരം ആയി.എല്ലാ പ്രായത്തിൽ ഉള്ള ആളുകൾക്കും കഴിക്കാം. കൊളസ്ട്രോൾ ഉള്ളവർക്ക് തേങ്ങ ഒഴിവാക്കാം

ഓട്സ്-1 കപ്പ്
ഗോതമ്പ് മാവ്-1 കപ്പ്
കാരറ്റ്-3
തേങ്ങ- ആവശ്യത്തിന്
ഉപ്പ്

ഓട്സും ഗോതമ്പ് പൊടിയും പുട്ട് പൊടിക്ക് വറുക്കുന്നത് പോലെ നന്നായി വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി വാങ്ങുക.ചൂട് മാറി കഴിഞ്ഞു കാരറ്റ് ചീകി ഇട്ട് ഇളക്കുക. മിക്സിയിൽ നന്നായി പൊടിച്ച് എടുക്കുക.കാരറ്റിലെ വെള്ളം കൊണ്ട് തന്നെ പൊടി നനഞ്ഞു കിട്ടും.നനവ് പോര എന്ന് തോന്നി യാൽ അൽപ്പം വെള്ളം ചേർത്ത് നന്നായി നനച്ചു എടുക്കുക.തേങ്ങ ചേർത്ത് ആവിയിൽ വേവിച്ച് എടുക്കുക.

ചെറുപയർ കറി

ചെറുപയർ-1 കപ്പ്
തേങ്ങ ചിരകിയത്- 1 കപ്പ്
മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
മുളക് പൊടി-1 ടീസ്പൂൺ
ജീരകം-1/2 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ-1 ടീസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്

പയർ നന്നായി കഴുകി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.നനഞ്ഞ കോട്ടൻ തുണിയിൽ കെട്ടി വയ്ക്കുക.രാവിലെ ആകുമ്പോൾ മുളച്ചു ഇരിക്കും.കുക്കറിൽ മഞ്ഞൾപ്പൊടി യും ഉപ്പും ചേർത്ത് വേവിക്കുക.ഒരു വിസിൽ മതി.തേങ്ങ ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക.വെന്ത പയറിൽ ചേർത്ത് തിളക്കുമ്പോൾ വാങ്ങി വയ്ക്കുക.കടുകും കറിവേപ്പിലയും താളിച്ച് ഇടുക.

Comments