നാടൻ മുട്ട റോസ്റ്റ്

മുട്ട റോസ്റ്റ്

മുട്ട പുഴുങ്ങിയത് – 4 എണ്ണം
സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് - 4
പച്ചമുളക് നീളത്തില്‍ കീറിയത് - രണ്ടെണ്ണം
കറിവേപ്പില - രണ്ട് തണ്ട്
തക്കാളി് - ഒരു വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ
എണ്ണ ,ഉപ്പ് , കടുക് , വെള്ളം – ആവശ്യത്തിനു

പാകം ചെയ്യുന്ന രീതി

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കി ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. അല്‍പം കറിവേപ്പിലയും ചേര്‍ക്കാം.
ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കാം.
തക്കാളി ചേര്‍ത്തിളക്കി നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.

കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ചതിനു ശേഷം പുഴുങ്ങിയ മുട്ട ഇതിലേക്ക് ഇട്ടു ഇളക്കിയെടുക്കുക.മുട്ടയില്‍ മസാല പൊതിഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

Comments