എങ്ങനെ നല്ല സ്പോഞ്ച് പോലുള്ള ഇഡ്ഡലി ഉണ്ടാക്കാം

എങ്ങനെ നല്ല സ്പോഞ്ച് പോലുള്ള ഇഡ്ഡലി ഉണ്ടാക്കാം



കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കുമ്പോൾ ഉഴുന്ന് കൂടുതൽ ചേർക്കുക.അരിയിൽ carbohydrates മാത്രമേയുള്ളൂ.ഉഴുന്നിനാണ് പോഷകഗുണം കൂടുതൽ.

ഉഴുന്ന്-ഒരു കപ്പ്
അരി- ഒന്നേകാൽ കപ്പ് (ഉണക്കലരി ആണെങ്കിൽ ഏറ്റവും നല്ലത്)
അവൽ/ചോറ്-ഒരു വലിയ സ്പൂൺ

അരി നന്നായി കഴുകി വെള്ളത്തിൽ കുതിർത്ത് വെക്കുക.അവൽ ചേർക്കുക.കുറഞ്ഞത് രണ്ടു മണിക്കൂർ നേരം കുതിരണം.
ഉഴുന്ന് നന്നായി കഴുകി വെള്ളത്തിൽ ഒരു മണിക്കൂർകുതിർത്ത് വെക്കുക.
ആദ്യം ഉഴുന്ന് അരക്കുക. രണ്ടാമത് അരിയും അവലും അരക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.8 മണിക്കൂർ പുളിക്കാനായി വെക്കുക.
ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ യോ നെയ്യോ തടവി 5 മിനിട്ട് ഫൃജ്ജിൽ വെച്ച ശേഷം മാവ് ഒഴിച്ച് ചുട്ടാൽ പെട്ടെന്ന് ഇളകി വരും

Comments